ജിമ്മി കാർട്ടർ വിട വാങ്ങി
വാഷിങ്ടൺ:
അമേരിക്കയുടെ മുപ്പത്തൊമ്പതാം പ്രസിഡന്റ് ജിമ്മി കാർട്ടർ(100)അന്തരിച്ചു.ഏറ്റവുമധികം കാലം ജീവിച്ചിരുന്ന യുഎസ് പ്രസിഡന്റാണ്. ജോർജിയ പ്ലെയിൻസിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ജനുവരി ഒമ്പതിന് വാഷിങ്ടണിൽ. മുപ്പത് ദിവസം അമേരിക്കയിൽ ദേശീയ പതാക താഴ്ത്തിക്കെട്ടും. 1924 ഒക്ടോബർ ഒന്നിന് പ്ലെയിൻസിലാണ് ജെയിംസ് ഏൾ കാർട്ടർ ജൂനിയർ എന്ന ജിമ്മി കാർട്ടർ ജനിച്ചത്. 1963 ൽജോർജിയ സെനറ്റിലെത്തി. 1977 ൽ അമേരിക്കയുടെ പ്രസിഡന്റായി. 2002 ൽ സമാധാന നൊബേൽ നേടി. തൊണ്ണൂറ് വയസുവരെ സജീവരാഷ്ടീയത്തിലുണ്ടായിരുന്നു. കാർട്ടറിന് നാലു മക്കളും 11 കൊച്ചുമക്കളുമുണ്ട്. ജിമ്മി കാർട്ടറിന്റെ പേരിൽ ഹരിയാനയിൽ കാർട്ടർപുരി എന്ന പേരിൽ ഒരു ഗ്രാമമുണ്ട്.