പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് നാല് മെഡൽ
പാരീസ്:
ഇന്ത്യയുടെ അവാനി ലെഖര സ്വർണ മെഡലണിഞ്ഞു. അംഗ പരിമിതരുടെ വിശ്വകായികോത്സവമായ പാരാലിമ്പിക്സിൽ വനിതകളുടെ ഷൂട്ടിങ്ങിലാണ് നേട്ടം. തുടർച്ചയായി രണ്ടാം തവണയാണ് സ്വർണം നേടുന്നത്. ഈ ഇനത്തിൽ മോന അഗർവാൾ 228.7 പോയിന്റുമായി വെങ്കലം സ്വന്തമാക്കി. പുരുഷന്മാരുടെ ഷൂട്ടിങ്ങിൽ മനീഷ് നർവാൾ വെള്ളി മെഡൽ നേടി. വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ പ്രീതി പാൽ വെങ്കലമെഡൽ കരസ്ഥമാക്കി. ചൈന അറ് സ്വർണമടക്കം 13 മെഡലുമായി മുന്നിലാണ്. ഇന്ത്യ നാല് മെഡലുമായി പതിമൂന്നാം സ്ഥാനത്താണ്.
matter