ഫ്രഞ്ച് കർഷകർ പാരീസിൽ വേലികെട്ടി

പാരിസ്:
ഫ്രാൻസിൽ തീവ്രവലത് സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പാരീസിന് ചുറ്റും കർഷകർ വേലി കെട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രാക്ടർ റാലിയായി പ്രതിഷേധം ആരംഭിച്ച കർഷകർ പാരിസ് നഗരത്തിന് ചുറ്റും തമ്പടിച്ചിരിക്കുകയാണ്.വയ്ക്കോൽക്കൂനകൾ കൂട്ടിയും ട്രാക്ടറുകൾ നിരത്തിയും നഗരത്തിലേക്കുള്ള ഗതാഗതം ഉപരോധിച്ചിരിക്കുന്നു. വിളകൾക്ക് ഉചിതമായ വില, വേതന വർധന, പ്രാദേശിക വിപണിയിൽ വിദേശ ഇടപെടൽ ഒഴിവാക്കുക, കൃഷിയുമായി ബന്ധപ്പെട്ട ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. അധികാരത്തിലെത്തി ആദ്യമാസത്തിൽത്തന്നെ രാജ്യം പ്രക്ഷോഭ ഭൂമികയായത് പ്രധാനമന്ത്രി ഗബ്രിയേൽ അറ്റലിനെയും പ്രതിസന്ധിയിലാക്കി.

