മിഥുൻ അനിലിന് പുരസ്കാരം
ന്യൂഡൽഹി:
പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ചേർന്ന് നൽകുന്ന അഖിലേന്ത്യ പുരസ്കാരം ഫ്രീലാൻഡ് ഫോട്ടോഗ്രാഫർ മിഥുൻ അനിൽ മിത്രന്. മികച്ച വാർത്താ ചിത്രത്തിനുള്ള ഒന്നാം സമ്മാനമാണ് മിഥുനിന് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മിഥുൻ ഏറ്റുവാങ്ങി. ഗാന്ധിജിയുടെ വേഷമണിഞ്ഞ് ശിശുദിന പരിപാടിയിൽ പങ്കെടുത്ത, ഓട്ടിസം ബാധിച്ച കുട്ടിയുടെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. കോഴിക്കോട് പെരുമണ്ണ മാധവി നിവാസിൽ മിത്രൻ – അനില ദമ്പതികളുടെ മകനാണ് മിഥുൻ.
matter