വിദ്യാർഥി കൺസഷൻ ഓൺലൈനിൽ ഇന്നു മുതൽ

തിരുവനന്തപുരം:
വിദ്യാർഥികൾ ക്കുള്ള കെഎസ്ആർടിസി കൺസഷനുള്ള അപേക്ഷ ഇനിമുതൽ ഓൺലൈനിൽ. വിദ്യഭാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിനുമുൻപ് www.concessionksrtc.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണം.രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ നൽകിയ മൊബൈൽ നമ്പറിൽ എസ്എംഎസ് എത്തും.അപേക്ഷ നിരസിച്ചാൽ അറിയാനും അപ്പീൽ നൽകാനും അവസരമുണ്ട്.മൂന്നു മാസമായിരിക്കും സ്റ്റുഡൻസ് കൺസഷൻ കാലാവധി.
അപ് ലോഡ് ചെയ്യേണ്ട രേഖകൾ:
ഫോട്ടോ, സ്കൂൾ/ കോളേജ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, ഐ പി എൽ പരിധിയിൽ വരുന്ന കുട്ടികൾ മാതാപിതാക്കൾ ഇൻകം ടാക്സ്, ഇൻപുട്ട് ടാക്സ്, ജി എസ് ടി ആടക്കുന്നില്ല എന്ന സത്യവാങ്മൂലം, രക്ഷിതാക്കളുടെ പാൻ കാർഡ് കോപ്പി, കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം.