‘പറഞ്ഞത് പുറത്തുപറയാൻ സാധിക്കാത്ത കാര്യങ്ങൾ’; ബാലരാമപുരം കൊലപാതകത്തിൽ റൂറൽ എസ്.പി

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് പ്രതിക്ക് സഹോദരിയോടുള്ള വഴിവിട്ട താല്പര്യങ്ങൾ നടക്കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് മൊഴി . അറസ്റ്റിലായ ഹരികുമാർ സഹോദരിയും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ശ്രമിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഹരികുമാർ പൊലീസിനുമൊഴി നൽകി.
പല പ്രശ്നങ്ങളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിൻറെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോട് ഇയാൾ വഴിവിട്ട താല്പര്യങ്ങൾ കാണിച്ചു തുടങ്ങി. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമാണെന്ന് കണ്ടതോടെയാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയുടെ കുറ്റ സമ്മതം.ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചതിനെത്തുടർന്നുള്ള ചോദ്യം ചെയ്യലിനൊടുവിലായിരുന്നു പ്രതിയുടെ കുറ്റസമ്മതം.
എന്നാൽ ഇത് പൊലീസ് പൂർണമായുമം വിശ്വസിച്ചിട്ടില്ല. അമ്മ ശ്രീതുവും സംശയത്തിന്റെ നിഴലിലാണ്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്നും പോലീസ് പറയുന്നു.