ദേശീയ ഗെയിംസിൽ കേരളം മെഡൽ വേട്ട തുടങ്ങി
ഡെറാഡൂൺ:
ആദ്യ രണ്ടുദിനം മങ്ങിനിന്ന കേരളം ദേശീയ ഗെയിംസിൽ തെളിഞ്ഞു. മൂന്നാം നാൾ ഇരട്ടപ്പൊന്നു മായാണ് ഉയിർപ്പ്. ഭാരോദ്വഹനത്തിൽ പി എസ് സുഫ്ന ജാസ്മിനും നീന്തലിൽ ഹർഷിത ജയറാമുമാണ് സ്വർണം നേടിയത്. സുഫ്ന വനിതകളുടെ 45 കിലോ വിഭാഗത്തിൽ ചാമ്പ്യനായി. ആകെ 159 കിലോ ഉയർത്തി. വനിതകളുടെ ബ്രസ്റ്റ് ബ്രസ്റ്റ്സ് ട്രോക്കിൽ രണ്ട് മിനിറ്റ് 42.38 സെക്കൻഡിലാണ് ഹർഷിത ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസം സജൻ പ്രകാശിലൂടെ നീന്തലിൽ രണ്ട് വെങ്കലവും കേരളം നേടിയിരുന്നു. ഏഴ് സ്വർണമുൾപ്പെടെ 12 മെഡലുകളുമായി കർണാടകയാണ് ഒന്നാമത്. നാല് മെഡലുമായി കേരളം സ്ഥാനാത്താണ്.