13,300 ജീവനക്കാർ ഇന്ന് വിരമിക്കും
തിരുവനന്തപുരം:
സംസ്ഥാന സർവീസിൽ നിന്ന് 13,300 ജീവനക്കാർ ശനിയാഴ്ച പടിയിറങ്ങും. ഈ വർഷം ആകെ വിരമിക്കുന്നത് 24,400 പേരാണ്. സ്കൂളിൽ ചേരാൻ ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ലാതിരുന്ന കാലത്ത് ജനനതീയതി മേയ് അടിസ്ഥാനപ്പെടുത്തിയതാണ് കാരണം. ഇവർക്ക് 5300 കോടി രൂപയാണ് വിരമിക്കൽ ആനുകൂല്യമായി സർക്കാർ നൽകേണ്ടത്.തസ്തികയനുസരിച്ച് 30 മുതൽ 40 ലക്ഷം വരെ ആനുകൂല്യത്തിന് അർഹതയുള്ള വരുണ്ട്. ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ്, ഗ്രൂപ്പ് ഇൻഷ്വറൻസ് എന്നിവയാണ് ആനുകൂല്യങ്ങൾ.