ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ കേരളത്തിന് വെളളി

വനിതകളുടെ 10,000 മീറ്റർ ഓട്ടം നടത്തത്തിൽ വിജയിച്ച യുപിയുടെ പ്രിയങ്ക (മധ്യത്തിൽ) സ്വർണ മെഡലുമായി പോസ് ചെയ്തു. വെള്ളി മെഡൽ ജേതാവായ രാജസ്ഥാൻ്റെ ഭാവന ജാട്ട്, മൂന്നാം സ്ഥാനക്കാരിയായ കേരളത്തിൻ്റെ മേരി മാർഗരറ്റ് എന്നിവരും ഫോട്ടോയിൽ കാണാം.
ഭുവനേശ്വർ:
ഫെഡറേഷൻ കപ്പ് അത് ലറ്റിക്സിന്റെ ആദ്യദിനം വനിതകൾ കേരളത്തിന് രണ്ട് വെളളിയും ഒരു വെങ്കലവും സമ്മാനിച്ചു. ട്രിപ്പിൾജമ്പിൽ എൻ വി ഷീന 13.32 മീറ്റർ ചാടി വെളളി സ്വന്തമാക്കി. ഗായാത്രി ശിവകുമാർ 13.08 മീറ്റർ ഹർഡിൽസിൽ വി കെ ശാലിനി (1.00.73)രണ്ടാമതെത്തി.പഞ്ചാബിന്റെ വീർപാൽ കൗറിനാണ് സ്വർണം. നിലവിലെ ചാമ്പ്യനായ തമിഴ്നാടിന്റെ വിത്യ രാംരാജ് പുറംവേദനയെ തുടർന്ന് മത്സരത്തിനിടെ പിന്മാറി. പി ടി ഉഷയ്ക്കാപ്പം ദേശീയ റെക്കോഡ് പങ്കിടുന്ന താരമാണ്. കലിംഗ സ്റ്റേഡിയത്തിൽ ആർക്കും പാരീസ് ഒളിമ്പിക്സിന് യോഗ്യത സാധ്യമായില്ല.അഞ്ച് ഇനങ്ങൾ പൂർത്തിയായ ഡെക്കാത്ലണിൽ 3665 പോയിന്റുമായി കേരളത്തിന്റെ കെ ആർ ഗോകുൽ ഒന്നാമതെത്തി. പുരുഷ – വനിത ലോങ്ജമ്പ് 800 മീറ്റർ അടക്കം 13 ഇനങ്ങളിൽ ഇന്ന് ഫൈനൽ നടക്കും.