കാൾസൻ ചാമ്പ്യൻ

വാഴ്സ:
ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പർ ബെറ്റ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർതാരം മാഗ്നസ് കാൾസൻ ചാമ്പ്യനായി. തുടർച്ചയായി 10 കളി ജയിച്ചാണ് നോർവേക്കാരന്റെ നേട്ടം. അതിവേഗ ചെസിൽ ടൂർണമെന്റിലെ ഒമ്പതുപേരെയും കീഴടക്കി. 26 പോയിന്റാണ് സമ്പാദ്യം. ചൈനയുടെ വെയി യി 25.5 പോയിന്റോടെ രണ്ടാമതായി. പോളണ്ടുകാരൻ ജാൻ ക്രിസ്റ്റോഫ് ദുഡയാണ് മൂന്നാമത്.ഇന്ത്യൻ താരങ്ങളായ ആർ പ്രഗ്‌നാനന്ദ (19.5) നാലും,അർജുൻ എറിഗൈസി (18) അഞ്ചും സ്ഥാനം നേടി. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തിയ ഡി ഗുകേഷ് 12.5 പോയിന്റുമായി 10-ാം സ്ഥാനത്താണ്.