നീരജ് ഇന്ന് കോർട്ടിലിറങ്ങും
ഭുവനേശ്വർ:
എല്ലാവരും കാത്തിരിക്കുന്ന മത്സരം ഇന്ന് രാത്രിയാണ്. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ഒളിമ്പിക് – ലോക ചാമ്പ്യൻ നീരജ് ചോപ്ര പങ്കെടുക്കും. രാത്രി ഏഴിനാണ് മത്സരം. മുന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയിൽ മത്സരത്തിനറങ്ങുന്നത്. 2021ലെ ഫെഡറേഷൻ കപ്പിന് ശേഷമാണ് നീരജ് ഒളിമ്പിക്സിൽ സ്വർണം നേടുന്നത്. നീരജ്, കിഷോർ കുമാർ ജെന, ഡി പി മനു തുടങ്ങി ഒമ്പത് താരങ്ങൾക്ക് നേരിട്ട് ഫൈനലിലേക്ക് യാഗ്യത കിട്ടി. 75 മീറ്റർ താണ്ടിയവർക്കാണ് പരിഗണന കൊടുത്തത്. അവർക്കൊപ്പം മൂന്നുപേർ യോഗ്യത റൗണ്ടിൽ നിന്നു ഫൈനലിലെത്തി. 12 താരങ്ങളാണ് മെഡൽ ലക്ഷ്യമിട്ട് മത്സരിക്കുന്നത്.