അജ്മലിന് സ്വർണ്ണം

ഭുവനേശ്വർ:
ഫെഡറേഷൻ കപ്പ് അത് ലറ്റിക്സിന്റെ അവസാന ദിനം കേരളത്തിന് ഒരു സ്വർണവും മുന്ന് വെള്ളിയും ലഭിച്ചു. ഇതോടെ മൂന്ന് സ്വർണവും അഞ്ചു വീതം വെളളിയും വെങ്കലവും കേരളം നേടി. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ 45.91 സെക്കൻഡിൽ വി മുഹമ്മദ് അജ്മൽ സ്വർണം സ്വന്തമാക്കി.ഒളിമ്പിക്സിന് യോഗ്യത നേടിയ പുരുഷ റിലേ ടീം അംഗമാണ്. തമിഴ് നാടിന്റെ ടി സന്തോഷ്കുമാർ വെള്ളിയും ഹരിയാനയുടെ വിക്രാന്ത് പഞ്ചൽ വെങ്കലവും നേടി. മലയാളിയായ മിജോ ചാക്കോ കുര്യൻ നാലാമതായി. റിൻസ് ജോസഫിന് ആറാം സ്ഥാനമാണ്. ട്രിപ്പിൾ ജമ്പിൽ എൽദോസ് പോൾ 16.59 മീറ്റർ ചാടി വെള്ളി കരസ്ഥമാക്കി. വനിതകളുടെ ഹെപ്റ്റാത്ലണിൽ കെ എ അനാമികയ്ക്ക് വെള്ളിയുണ്ട്. തെലങ്കാനയുടെ അഗസര നന്ദിനി സ്വർണം നേടി. ഹൈജമ്പിൽ എയ്ഞ്ചൽ പി ദേവസ്യ 1.74 മീറ്റർ ചാടി വെള്ളി കരസ്ഥമാക്കി. കർണാടകത്തിന്റെ അഭിനയ എസ് ഷെട്ടിക്കാണ് സ്വർണം ലഭിച്ചത്.