കെഎസ്ആർടിസിക്ക് 10 ഡ്രൈവിങ് സ്കൂൾ

തിരുവനന്തപുരം:
സംസ്ഥാനത്ത് കെ എസ്ആർടിസി പത്ത് ഡ്രൈവിങ് സ്കൂളുകൾ തുറക്കും. മൂന്നു മാസത്തിനകം ഇവ പ്രവർത്തനം ആരംഭിക്കും. എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് നൽകും. ഡ്രൈവിങ് സ്കൂളുകളിൽ പരിശീലനത്തിന് പല നിരക്കിലാണ് ഫീസ് ഈടാക്കുന്നത്. ഫീസ് ഏകീകരിക്കും. ഇത് സംബന്ധിച്ച് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ഗതാഗതവകുപ്പ് കമ്മീഷനെ നിയമിക്കും. ‘എച്ചി’ന് പകരമായി പാർക്കിങ്, കയറ്റത്തിൽ വാഹനമെടുക്കൽ തുടങ്ങി വിവിധ ഭേദഗതികൾ എംഎംവി ടെസ്റ്റിന് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. അതിന് കൂടുതൽ സ്ഥലം വേണമെന്ന് കാട്ടി ഡ്രൈവിങ് സ്കൂൾ ഉടമകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.