കേരളത്തിൽ ശക്തമായ മഴ ലഭിയ്ക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ മെയ് 17 മുതൽ മൺസൂൺ രൂപപ്പെടും എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ പങ്കുവെയ്ക്കുന്നത്.
2024 മെയ് 17-നും 20-നും ഇടയിൽ ബംഗാൾ ഉൾക്കടലിൻ്റെ തെക്ക് ഭാഗത്ത് മൺസൂൺ രുപപ്പെടുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. പിന്നീട് അത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വികസിച്ച് തെക്ക്-കിഴക്കൻ ഗൾഫിലേക്ക് വ്യാപിക്കാനാണ് സാധ്യത. 17 മുതൽ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ഉണ്ടാകും. ബംഗാൾ ഉൾക്കടലിൽ സമുദ്രോപരിതല താപനില ഉയരുന്നതിനാൽ ദക്ഷിണേന്ത്യയിലെ കാലാവസ്ഥ അതിവേഗം മാറുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 31 മുതൽ ആംരംഭിയ്ക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മെയ് 27 നും ജൂൺ 4 നും ഇടയിൽ മൺസൂൺ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.