അഞ്ചാംഘട്ടപ്രചാരണം ഇന്ന് സമാപിക്കും
ന്യൂഡൽഹി:
ആറ് സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണ പ്രദേശത്തുമായി മേയ് 20 ന് വോട്ടെടുപ്പ് നടക്കും. 49 ലോക്സഭ മണ്ഡലത്തിൽ പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് സമാപിക്കും.അഞ്ചാം ഘട്ടത്തിൽ ആകെ 695 സ്ഥാനാർഥികളാണുള്ളത്. ഹൗറ, ഹൂഗ്ലി, ആരം ബാഗ്, ബറാക്ക്പൂർ,ഉലു ബേരിയ, ബെൻഗാവ് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ്. രാജ്നാഥ് സിങ് (ലക്നൗ ), രാഹുൽ ഗാന്ധി (റായ് ബറേലി ), സ്മൃതി ഇറാനി (അമേഠി), പീയുഷ് ഗോയൽ (മുംബൈ നോർത്ത് ), ഒമർ അബ്ദുള്ള (ബാരാമുള്ള ), അരവിന്ദ് സാവന്ത് (മുംബൈ സൗത്ത്) തുടങ്ങിയ പ്രമുഖർ മത്സര രംഗത്തുണ്ട്.ഉത്തർപ്രദേശിൽ 14, മഹാരാഷ്ട്രയിൽ 13, ബംഗാളിൽ 7, ജാർഖണ്ടിൽ 3, ബീഹാറിലും ഒഡീഷ്യയിലും 5 കൂടാതെ ബാരാമുള്ളയിലും ലഡാക്കിലും അഞ്ചാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.