ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയും അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്‌ഡോൾഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്ന് “അതിജീവിച്ചവരെ ആരെയും” കണ്ടെത്തിയില്ലെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച അറിയിച്ചു.
“ഹെലികോപ്റ്റർ കണ്ടെത്തുമ്പോൾ യാത്രക്കാർ ആരും ജീവിച്ചിരിക്കുന്നതിൻ്റെ ഒരു സൂചനയും ഇല്ല.” സ്റ്റേറ്റ് ടിവി പറഞ്ഞു.
“പ്രതികൂല കാലാവസ്ഥയ്‌ക്കിടയിൽ മണിക്കൂറുകളോളം പർവതപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയ ശേഷമാണ് രക്ഷാസംഘങ്ങൾ തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. അത് ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച നിലയിൽ ആയിരുന്നു.” ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.