ദേശീയ ജൂനിയർ മീറ്റ് കേരളത്തിൽ
തേഞ്ഞിപ്പലം:
ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ് നവംബറിൽ കേരളത്തിൽ നടക്കും. നവംബർ 7മുതൽ 11വരെയുള്ള ദിവസങ്ങളിലാണ് മത്സരം. വേദി സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിനാണ് പ്രഥമ പരിഗണന. അണ്ടർ 16, അണ്ടർ 18, അണ്ടർ 20 വിഭാഗങ്ങളിലായി രണ്ടായിരത്തോളം താരങ്ങൾ മാറ്റുരയ്ക്കും.