വിൻഡീസിന് ജയം

കിങ്സ്റ്റൺ:
ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിൽ വെസ്റ്റിൻഡീസിന് 28 റൺ ജയം.ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് എട്ടിന് 175 റണ്ണെടുത്തു. ദക്ഷിണാഫ്രിക്ക 19.5 ഓവറിൽ 147ന് പുറത്തായി. 51 പന്തിൽ 87 റണ്ണെടുത്ത റീസ ഹെൻഡ്രിക്സിന്റെ പോരാട്ടം അവരെ സഹായിച്ചില്ല. വിൻഡി സിനായി ക്യാപ്റ്റൻ ബ്രണ്ടൻ കിങ് 45 പന്തിൽ 79 റണ്ണെടുത്തു. ഐപിഎൽ കളിക്കുന്നതിനാൽ ഇരു ടീമുകളുടെയും പ്രധാന താരങ്ങളുണ്ടായില്ല. ജൂൺ രണ്ടിന് ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പ് വിൻഡീസിലും, അമേരിക്കയിലുമായാണ് നടക്കുന്നത്.