എയർ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻഡിംഗ്
തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി.ഇന്നലെ രാത്രി 8.46നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേയ്ക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചത്.ഉടൻ വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് സന്ദേശം നൽകി. യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ സംവിധാനങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.