ഇലക്ട്രിക് ലൈനിൽ മുള വീണ് ട്രെയിനുകൾ വൈകി

കോട്ടയം:
ഞായറാഴ്ചവൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും റെയിൽവേ ഇലക്ട്രിക് ലൈനിൽ മുള വീണ് ട്രെയിനുകൾ രണ്ടര മണിക്കൂർ വൈകി. പിറവം റോഡിൽ മുളന്തുരുത്തിക്ക് സമീപമാണ് ഇലക്ട്രിക് ലൈനിൽ മുള വീണ് ലൈൻ ഷോർട്ടായത്. ഇതെത്തുടർന്ന് വിവിധ സ്റ്റേഷനിൽ ട്രെയിനുകൾ പിടിച്ചിട്ടു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ജനശതാബ്ദി എക്സ്പ്രസ് പിറവം റോഡിൽ രണ്ടര മണിക്കൂർ പിടിച്ചിട്ടു. തിരുവനന്തപുരം – ചെന്നൈ മെയിൽ വൈക്കം റോഡിൽ രണ്ട് മണിക്കൂറും നാഗർകോവിൽ – ഷാലിമാർ എക്സ്പ്രസ് കോട്ടയത്ത് ഒരു മണിക്കൂറോളവും പിടിച്ചിട്ടു. തുടർന്ന് കോട്ടയത്തുനിന്നും എറണാകുളത്തു നിന്നും ടവർ ഗാർഡ് എത്തി ലൈനിൽ അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്.