ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിലേക്ക്അപേക്ഷ ക്ഷണിച്ചു

    തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ആറ്റിങ്ങൽ കൊല്ലമ്പുഴ കോയിക്കൽ ക്ഷേത്ര കലാപീOത്തിൽ

2024-25 അദ്ധ്യയന വർഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഇവിടെ പഞ്ചവാദ്യം, നാഗസ്വരം, തകിൽ എന്നീ വിഭാഗങ്ങളിലായി ത്രിവത്സര സർട്ടിഫിക്കറ്റ് കോഴ്സാണ് നടത്തുന്നത്.

അപേക്ഷകർ 15നും 20 നും മദ്ധ്യേ പ്രായമുള്ളവരും പത്താം ക്ലാസ് പാസായിട്ടുള്ളവരും  

(പ്ലസ്ടുകാർക്ക് മുൻഗണന ) ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടികളുമായിരിക്കണം.അഡ്മിഷൻ ലഭിക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് നൽകുന്നതാണ്.അപേക്ഷഫാറം തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെബ്സൈറ്റായ www.travancoredevaswam.org ൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസായ 100 ( നൂറ് ) രൂപ ദേവസ്വം കമ്മീഷണറുടെ പേരിലുള്ള 126-1-6223 നമ്പർ അക്കൗൻഡ് ഹെഡിൽ ധനലക്ഷ്മി ബാങ്കിൻ്റെ നന്തൻകോട് ശാഖയിൽ. മാറത്തക്കവിധം ഡിമാൻ്റ് ഡ്രാഫ്റ്റ് എടുത്ത് അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകൾ 2024 ജൂൺ 20-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി ക്ഷേത്രകലാപീഠത്തിൽ ലഭിച്ചിരിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും ഡിമാൻ്റ് ഡ്രാഫ്റ്റും (ഒറിജിനൽ) ഹാജരാക്കേണ്ടതാണ്.അപേക്ഷകനുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ കൃത്യമായി അപേക്ഷയോടൊപ്പം നൽകണം.

    ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിലെ അഭിരുചി പരീക്ഷ 2024 ജൂൺ 26-ാം തീയതി ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ വച്ച് നടത്തുന്നതാണു്. അന്നേ ദിവസം രാവിലെ  10 മണിക്ക് സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അപേക്ഷകർ ആറ്റിങ്ങൽ കലാപീഠത്തിൽ ഹാജരാകേണ്ടതാണ്.

അപേക്ഷ അയക്കേണ്ട

മേൽവിലാസം

മാനേജർ,

കോയിക്കൽ ക്ഷേത്ര കലാപീഠം,

കൊല്ലമ്പുഴ,

ആറ്റിങ്ങൽ പി.ഒ.

തിരുവനന്തപുരം

695101.

ഫോൺ:

 7591969060,

 9495392739.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News