പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ബംഗളുരു:
ലൈംഗികാതിക്രമക്കേസ് പ്രതി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.വെള്ളിയാഴ്ച പുലർച്ചെ ജർമനിയിലെ മ്യൂണിക്കിൽനിന്ന് ലുഫ്താൻസ എയർ വിമാനത്തിൽ ബംഗളുരു വിമാനത്താവളത്തിലെത്തിയ ഉടനെയായിരുന്നു നടപടി. പോലീസ് സംഘം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായ പ്രജ്വൽ ഏപ്രിൽ 27 ന് മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ജർമ്മനിയിലേക്ക് കടന്നത്. 34 ദിവസം ഒളിവ് ജീവിതം നയിച്ച പ്രജ്വലിനായി ബ്ലൂ കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു.പ്രജ്വലിനെതിരെ നിരവധി സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്.