ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു; കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ

ആലപ്പുഴ:
ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രസവവേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചു എന്നുമാണ് ആരോപണം. പ്രസവസമയം മെഡിക്കൽ വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു.