ക്ഷേമപെൻഷൻ മുടങ്ങില്ലില്ല:മുഖ്യമന്ത്രി

തിരുവനന്തപുരം:
ക്ഷേമ പെൻഷനുകൾ മുടങ്ങി ല്ലെന്നും,സർക്കാർ ജീവനക്കാരുടെ ഡിഎ കൂടിശ്ശിക ഉടൻ കൊടുത്തുതീർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രയാസത്തിൽ ചില കാര്യങ്ങൾക്ക് തടസ്സമുണ്ടായപ്പോഴും ശമ്പളം മുടക്കിയില്ല. അർഹമായ ഡിഎ കൃത്യമായി നൽകാനായില്ല.ആ വിഷമം എക്കാലത്തു മുണ്ടാകില്ല. ഏറ്റവുമടുത്ത അവസരത്തിൽ പരിഹാരമുണ്ടാകും. പെൻഷൻ ഡിആർ ( ക്ഷാമാശ്വാസം) വൈകാതെ വിതരണം ചെയ്യും. സർക്കാരിനെ വിലയിരുത്താനുള്ള അവസരമാണ് പ്രോഗ്രസ് റിപ്പോർട്ടിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്.