ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം അൽകാരസിന്

പാരീസ്:
കളിമൺ കോർട്ടിൽ പുതിയൊരു രാജകുമാരൻ. പതിന്നാലു തവണ ജേതാവായ റാഫേൽ നദാലിന്റെ പിൻഗാമിയായി കാർലോസ് അൽകാര സ്.ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ സിംഗിൽസ് കിരീടം ആദ്യമായി സ്പെയ്ൻകാരൻ സ്വന്തമാക്കി. അഞ്ചു സെറ്റ് നീണ്ട ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേ വിനെ കീഴടക്കി. നാലു മണിക്കൂറും 19 മിനിറ്റും നീണ്ട കലാശപ്പോരിൽ 6-3, 2-6, 5-7, 6-1, 6-2നാണ് ജയം.ആദ്യ സെറ്റിൽ അൽകാരസിന്റെ വിജയം അനായസമായിരുന്നു. 46 മിനിറ്റിൽ സെറ്റ് നേടി. എതിരാളിയെ പൊരുതാൻ പോലും അനുവദിക്കാതെ 40 മിനിറ്റിൽ 6-1 ന് സെറ്റ് പിടിച്ചു.