ബഹിരാകാശ നിലയത്തിൽ ബാക്ടീരിയ

ഫ്ലോറിഡ:
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവർക്ക് ഭീഷണിയായി മാരക ബാക്ടീരയുടെ സാന്നിധ്യം. മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ‘ എന്ററോ ബാക്ടർ ബുഗാണ്ടെനിസ്’ എന്ന ബാക്ടീരിയയുടെ പുതിയ രൂപത്തിന്റെ വ്യാപനമാണ് ആശങ്കയാകുന്നത്.ആന്റീബയോട്ടിക്കുകളടക്കം എല്ലാ മരുന്നിനേയും പ്രതിരോധിക്കാൻ ഇരട്ട ശേഷിയുള്ള ബാക്ടീരിയയാണിത്. അതിനിടെ സുനിത വില്യംസിന്റെ മടക്ക യാത്ര നാസ 18 വരെ നീട്ടി.ഇവരെ കൂടാതെ റഷ്യയുടെ മൂന്നുപേരും നാസയുടെ അഞ്ചു പേരുമാണ് നിലയത്തിലുള്ളതു്.