മോഹൻ ചരൺ മാജി – ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിമാർ

ചന്ദ്രബാബു നായിഡു,മോഹൻ ചരൺ മാജി –
ഭുവനേശ്വർ:
ഒഡിഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ഗോത്രവർഗ നേതാവും നാലുതവണ എംഎൽഎയുമായ മോഹൻ ചരൺ മാജി ബുധനാഴ്ച വൈകിട്ട് 5 ന് സത്യപ്രതിജ്ഞ ചെയ്യും. കനക് വർധൻ സിങ് ദേവ്,പ്രവതി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. ഭുവനേശ്വറിലെ ജനത മൈതാനത്താണ് സത്യപ്രതിജ്ഞ. 52കാരനായ മോഹൻ ചരൺ മാജി ഖനി മേഖലയായ ക്യോംഞ്ചറിൽ നിന്നും 2000ത്തിലാണ് ആദ്യമായി എംഎൽഎ ആയത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ബുധനാഴ്ച 11.27 ന് വിജയവാഡയിലുള്ള കേസരപള്ളി ഐ ടി പാർക്കിൽ സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ നിയമസഭാ കക്ഷി യോഗം നായിഡുവിനെ നേതാവായി തെരഞ്ഞെടുത്തു. നായിഡുവിനെപ്പം ടിഡിപി ജനറൽ സെക്രട്ടറിയും മകനുമായ നാരലോകേഷ്, ജനസേന നേതാവ് എൻ മനോഹർ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. അമരാവതി മാത്രമായിരിക്കും തലസ്ഥാനമെന്ന് നായിഡു പ്രഖ്യാപിച്ചു. നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.