പ്ലസ് വൺ രണ്ടാംഘട്ടം ഇന്നവസാനിക്കും

തിരുവനന്തപുരം:
സംസ്ഥാനത്തെ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായപ്പോൾ അവശേഷിക്കന്നത് 70,100 സീറ്റ്. പ്രവേശനം വൈകിട്ട് അഞ്ചിന് സമാപിക്കും.ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടണം.ആദ്യ അലോട്ടു മെന്റിൽ 12,957 പേർ സ്ഥിരപ്രവേശനം നേടി. പൊതുവിഭാഗത്തിൽ 34 സീറ്റാണ് ഒഴിവുള്ളത്.രണ്ടാo ഘട്ട അലോട്ടുമെന്റിനുശേഷം വിദ്യാർഥികൾ പ്രവേശനം നേടാനില്ലാത്ത വിഭാഗത്തിലെ സീറ്റുകളും മൂന്നാം ഘട്ടത്തിൽ പരിഗണിക്കും.