ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ്:അഫ്ഗാനും അമേരിക്കയും സൂപ്പർ എട്ടിൽ

ന്യൂയോർക്ക്:
മുൻചാമ്പ്യൻമാരായ പാകിസ്ഥാൻ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ട് കാണാതെ പുറത്തായി.ആദ്യ മത്സരങ്ങളിൽ അമേരിക്കയോടും ബ ഇന്ത്യയോടും തോറ്റ പകിസ്ഥാന് രണ്ട് പോയിന്റ് മാത്രമാണ്.എട്ടു ടീമുകൾ ഏറ്റുമുട്ടുന്ന എട്ട് മത്സരങ്ങൾ ജൂൺ19 നാണ് തുടങ്ങുന്നത്. ബി ഗ്രൂപ്പിൽ നിന്ന് ഓസ്ട്രേലിയയാണ് മുന്നേറിയത്. സി ഗ്രൂപ്പിൽ ഒരു കളി ശേഷിക്കെ അഫ്ഗാനിസ്ഥാനും വെസ്‌റ്റീൻഡീസും യോഗ്യത നേടി. ഡി ഗ്രൂപ്പിൽ നിന്നാണ് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിലെത്തിയത്. ബംഗ്ലാദേശിന് നാലും, നെതർലൻഡിന് രണ്ട് പോയിന്റുണ്ട്.
ReplyForwardAdd reaction |