വോട്ടർ പട്ടികയിൽ ഓൺലൈനായി പേരു ചേർക്കാം

തിരുവനന്തപുരം:
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ ഓൺലൈനായി പേര് ചേർക്കാം.ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. sec. kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, പോളിങ് സ്റ്റേഷൻ എന്നിവ തെരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നൽണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ അപേക്ഷകൻ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.അപേക്ഷയോടെപ്പം ഫോട്ടോ അപ് ലോഡ് ചെയ്യാൻ കഴിയാത്തവർക്കും ഹിയറിങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ട്.