ചാത്തന്നൂരിൽ കാർ കത്തി ഒരാൾ മരിച്ചു, സ്ത്രീയെന്ന് സംശയം

 ചാത്തന്നൂരിൽ കാർ കത്തി ഒരാൾ മരിച്ചു, സ്ത്രീയെന്ന് സംശയം

കൊല്ലം:

ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ മധ്യത്തിൽ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ള കാറിലാണ് അപകടം. മരിച്ചത് സ്ത്രീയാണെന്ന് സംശയമുണ്ട്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നാണ് സംശയം. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. 

സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം. കത്തിനശിക്കും മുമ്പ് കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. പിന്നാലെ കാർ പൂർണമായി കത്തി നശിച്ചു. കാറിനുള്ളയാളും പൂര്‍ണമായി കത്തിയമര്‍ന്നു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ  പൊലീസ് ശേഖരിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News