അർജന്റീന വീണ്ടും കളത്തിൽ

കോപ – അമേരിക്ക
ന്യൂയോർക്ക്:
കോപ – അമേരിക്കയിൽ തുടർച്ചയായ രണ്ടാം ജയം തേടി ചാമ്പ്യൻമാരായ അർജന്റീന നാളെ കളത്തിൽ. കരുത്തരായ ചിലിയാണ് എതിരാളി.ആറരയ്ക്കാണ് മത്സരം.ജയിച്ചാൽ ലയണൽ മെസിക്കും സംഘത്തിനും ക്വാർട്ടർ ഏറെക്കുറെ ഉറപ്പിക്കാം.ആദ്യ കളിയിൽ ക്യാനഡയെ രണ്ട് ഗോളിന് വീഴ്ത്തിയിരുന്നു. ചിലിയാകട്ടെ പെറുവിനോട് ഗോളടിക്കാതെ പിരിഞ്ഞു. എ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി അർജന്റീനയാണ് മുന്നിൽ. ക്യാനഡയെക്കതിരെ യുവതാരങ്ങളായ ജൂലിയൻ അൽവാരെസും ലൗതാരോ മാർട്ടിനെസുമാണ് ഗോളടിച്ചത്.