കനത്ത സുരക്ഷയിൽ അമർനാഥ് യാത്രയ്ക്ക് തുടക്കം

ശ്രീനഗർ:
കനത്ത സുരക്ഷയോടെ ഈ വർഷത്തെ അമർനാഥ് യാത്രയ്ക്ക് തുടക്കമായി. കാശ്മീർ താഴ്‌വരയിലെത്തിയ 4603 പേരടങ്ങിയ തീർഥാടകരുടെ ആദ്യ ബാച്ചിനെ ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേർന്ന് സ്വീകരിച്ചു. 52 ദിവസത്തെ തീർഥാടനം ആഗസ്റ്റ് 19 ന് സമാപിക്കും. 48 കിലോമീറ്ററുള്ള അനന്ത്നാഗിലെ പഹൽഗാം റൂട്ടിലൂടെയും 14 കിലോമീറ്ററുള്ള ബാൽതാൽ റൂട്ടിലൂടെയുമാണ് തീർഥാടകർ അമർനാഥ് ക്ഷേത്രത്തിലെത്തുക. 3.50 ലക്ഷം പേരാണ് യാത്രയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.