മേധാ പട്കറിന് 5 മാസം തടവുശിക്ഷ

ന്യൂഡൽഹി:
ഡൽഹി ലഫ്.ഗവർണർ വി കെ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതിപ്രവർത്തക മേധാ പട്കറിന് അഞ്ചു മാസം തടവും പത്തു ലക്ഷം രുപപിഴയും വിധിച്ച് ഡൽഹി കോടതി. 2001 ൽ സക്സേന നൽകിയ കേസിലാണ് സാകേത് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമയുടെ വിധി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കടുത്ത ശിക്ഷ നൽകുന്നില്ലെന്ന് നിരീക്ഷിച്ച കോടതി അപ്പീൽ നൽകുന്നതിനായി 30 ദിവസത്തേയ്ക്ക് ശിക്ഷ സ്റ്റേ ചെയ്തു.അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ കൗൺസിൽ ഫോർ സിവിൾ ലിബർട്ടീസ് എന്ന സർക്കാതിര സംഘടനയുടെ തലവനായിരുന്നു സക്സേന.