ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തദ്ദേശീയർക്ക് പ്രത്യേക ക്യൂ

 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തദ്ദേശീയർക്ക് പ്രത്യേക ക്യൂ

തിരുവനന്തപുരം:
വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ ഭക്തർ ദർശനത്തിനെത്തുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ജില്ലയിലെ ഭക്തർക്കുവേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാധ്യത ആരാഞ്ഞ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ് നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്തർക്ക് പ്രത്യേക പരിഗണന നൽകന്നുണ്ടെന്നും ഈ സംവിധാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കവടിയാർ ഹരികുമാർ, വിജയകുമാർ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് നിർദ്ദേശം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അഗുവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News