വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ നങ്കൂരമിടും
തിരുവനന്തപുരം:
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ബുധനാഴ്ച രാത്രിയോടെ ആദ്യ ചരക്കുകപ്പൽ നങ്കൂരമിടും. രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെർസ്കിന്റെ മദർഷിപ്പായ സാൻ ഫെർനാണ്ടോയാണ് ചരിത്രം കുറിച്ച് വിഴിഞ്ഞത്ത് നങ്കൂരമിടുക. കപ്പലിന്റെ ബെർത്തിങ് വ്യാഴാഴ്ച രാവിലെ നടക്കും. തുടർന്ന് കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിത്തുടങ്ങും. വെള്ളിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കപ്പലിന് സ്വീകരണം നൽകും. ട്രയൽറൺ ഉദ്ഘാടനച്ചടങ്ങിന് മുമ്പ് കണ്ടെയ്നറുകൾ യാർഡിലേക്ക് ഇറക്കി വയ്ക്കും.ചൈനയിലെ സിയാമെൻ തുറമുഖത്തു നിന്നാണ് ആദ്യ കപ്പൽ പുറപ്പെട്ടത്. വിഴിഞ്ഞത്ത് ഇറക്കുന്ന ചരക്ക് കൊൽക്കത്ത, മുംബൈ തുറമുത്തേക്കുള്ള താണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.