ജീവനക്കാർക്ക് കാറുകളും ടൂവീലറുകളുംനൽകി മൈജി കമ്പനി
കോഴിക്കോട്:
മൈജിയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ജീവനക്കാർക്ക് കാറുകളും, ടൂവീലറുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി ഡിജിറ്റൽ ആൻഡ് ഹോം അപ്ലയൻസ് റീട്ടെയിൽ നെറ്റ് വർക്കായ മൈജി. പുതിയറ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മൈജി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ കെ ഷാജി സമ്മാനദാനം നൽകി. മൈജിയിൽ ദീർഘകാലം പൂർത്തിയാക്കിയവർ,പ്രവർത്തനപഥത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർ എന്നിവർക്കാണ് സമ്മാനങ്ങളും പ്രശംസാപത്രവും നൽകിയത്. 2006 ൽ പ്രവർത്തനം ആരംഭിച്ച് 18 വർഷം പിന്നിടുമ്പോൾ ഹ്യൂണ്ടായ്, സ്കോഡ, എംജി, വോക്സ് വാഗൺ, മഹീന്ദ്ര എന്നിവയുടെ ആറ് എസ് യു വി കാറുകൾ, 15ആക്ടീവ സ്കൂട്ടറുകൾ, ഒരു ബുള്ളറ്റ് എന്നിവയാണ് സമാനമായി നൽകിയത്. മുൻ വർഷങ്ങളിൽ ബെൻസ് കാർ ഉൾപ്പെടെ സമ്മാനങ്ങൾ നൽകിയിരുന്നു.