മൈക്രോ സോഫ്റ്റ് തകരാറിലായതിനെത്തുടർന്ന് ലോകത്തെമ്പാടുമുള്ള സേവനങ്ങൾ സ്തംഭിച്ചു

മൈക്രോ സോഫ്റ്റ് തകരാറിലായതിനെത്തുടർന്ന് ലോകത്തെമ്പാടുമുള്ള ഐടി സേവനങ്ങൾ സ്തംഭിച്ചു. ഇന്ത്യയിൽ വ്യാപകമായ ഫ്ലൈറ്റുകൾക്ക് കാലതാമസം നേരിട്ടു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളി യാത്രക്കാർ കാത്തിരിക്കുകയാണ്. ഇൻഡിഗോ, ആകാശ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടു.
ഫ്ലൈറ്റുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ നൽകുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിടുന്നതായി ബജറ്റ് എയർലൈൻ സ്‌പൈസ് ജെറ്റ് പറഞ്ഞു. “ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങളുടെ ടീം സജീവമായി പ്രവർത്തിക്കുന്നു,” എയർലൈൻ എക്സ്-ൽ പോസ്റ്റ് ചെയ്തു.