നെവിൻ ഡാൽവിന് നാട് വിട നൽകി

വിളപ്പിൽ
ഡൽഹിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തിലെ വെള്ളക്കെട്ടിൽ മരിച്ച നെവിൻ ഡാൽവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് വിളവൂർക്കൽ തച്ചോട്ടു കാവ് പിടാരം ഡെൽ വില്ലയിൽ എത്തിച്ചു. ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ,മന്ത്രി ജി ആർ അനിൽ, ഐ ബി സതീഷ് എംഎൽഎ, രമേശ് ചെന്നിത്തല, ജില്ലാ കലക്ടർ അനുകുമാരി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും അന്തിമോപചാരം അർപ്പിച്ചു. സംസ്കാരം വീട്ടുവിളപ്പിൽ രാവിലെ 10.30 ന് നടന്നു.