ഇന്ത്യയ്ക്ക് മൂന്നാം മെഡൽ :ഒളിമ്പിക്സ് അത്ലറ്റിക്സിന് തുടക്കം

പാരിസ്:
പാരിസിലെ ഷൂട്ടിങ്ങിൽ ഇന്ത്യ തീർക്കുന്നത് വെങ്കലത്തിര. മെഡൽ എളുപ്പമല്ലാത്ത 50 മീറ്റർ റൈഫിൾ 3 പൊസി വിനിലാണ് ഇരുപത്തെട്ടുകാരനായ സ്വപ്നിൽ കുശാലെയുടെ നേട്ടം. നീലിങ്, പ്രോൺ, സ്റ്റാൻഡിങ് എന്നീ മൂന്ന് പൊസിഷനുകളിലാണ് മത്സരം. 411.6 പോയിന്റോടെ മൂന്നാം സ്ഥാനം നേടി.പാരിസിലെ ട്രാക്കിനും ഫീൽഡിനും ജീവൻ വയ്ക്കുന്നു.ആദ്യദിനം 20 കിലോമീറ്റർ നടത്ത മത്സരമാണ്. 11ദിവസം 48 സ്വർണ മെഡലുകൾക്കായി 1810 അത്ലറ്റുകൾ മത്സരിക്കും.ഇന്ത്യയ്ക്ക് 29 അംഗ ടീമാണ്. പാരിസിലെ സ്റ്റാഡ് ഡി ഫ്രാൻസ് സ്റ്റേഡിയമാണ് വേദി. അത്ലറ്റിക്സ് അമേരിക്കയുടെ കുത്തകയാണ്. ലോകം കാത്തിരിക്കുന്ന മത്സരം വേഗക്കാരെ കണ്ടെത്തുന്ന 100 മീറ്റർ ഫൈനലാണ്.നാട്ടുകാരനായ ഫ്രെഡ് കെർലി,ജമൈക്കയുടെ കിഷെയ്ൻ തോoപ്സൺ, കെനിയയുടെ ഫെർഡിനാന്റ് ഒമന്യാല തുടങ്ങിയവരാണ് വെല്ലുവിളി.