തൃശൂരിൽട്രെയിൻ നിയന്ത്രണം

 തൃശൂരിൽട്രെയിൻ നിയന്ത്രണം

   

തിരുവനന്തപുരം:

        തിരുവനന്തപുരം ഡിവിഷനിൽ പൂങ്കുന്നത്തിനും ഗുരുവായൂരിനുമിടയിൽ ഉണ്ടായ വെള്ളക്കെട്ട് കാരണം വിവിധ ട്രെയിനുകൾ വെട്ടിച്ചുരുക്കിയതായിസൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. വ്യാഴാഴ്ച രാവിലെ പുറപ്പെടുന്ന ഗുരുവായൂർ – തൃശൂർ,തൃശൂർ – ഗുരുവായൂർ (06445, 06446), പാസഞ്ചർ പൂർണ്ണമായും റദ്ദാക്കിയിരുന്നു. രാവിലെ 6.10ന് പുറപ്പെടുന്ന എറണാകുളം – ഗുരുവായൂർ പാസഞ്ചർ (06438) തൃശൂർ വരെ സർവീസ് നടത്തും. രാവിലെ 6.45 ന് തൃശൂരിൽ നിന്ന് പുറപ്പെടുന്ന തൃശൂർ- കണ്ണൂർ എക്സ്പ്രസ് (16609) ഷൊർണ്ണൂരിൽനിന്ന് യാത്ര ആരംഭിക്കും. മധുര – ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ(16327 )തൃ ശൂരിലും, ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ്(16127) എറണാകുളത്തും യാത്ര അവസാനിപ്പിച്ചു. ട്രാക്കിലെ വെള്ളം നീക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് റെയിൽവേ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News