സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം; ഇനിമുതൽ ഒന്നാം തീയതിയും മദ്യം ലഭിക്കും

 സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം; ഇനിമുതൽ ഒന്നാം തീയതിയും മദ്യം ലഭിക്കും

തിരുവനന്തപുരം:

സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന്‍ വെഡ്ഡിങ്ങടക്കമുള്ളവയക്ക് ഇളവ് നല്‍കാനാണ് ശുപാര്‍ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകള്‍. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളിൽ വ്യക്തത വരുത്തും.

ഡ്രൈ ഡേ മാറ്റണമെന്നും പ്രവര്‍ത്തനസമയം നീട്ടണമെന്നും ബാറുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രൈ ഡേ കാരണം സംസ്ഥാനത്തിന് കോടികളുടെ നഷ്ടം സംഭവിക്കുന്നതായി ചീഫ് സെക്രട്ടറി തന്നെ സെക്രട്ടിതല യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡ്രൈ ഡേ മൂലം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍, അന്താരാഷ്ട്ര കോണ്‍ഫ്രന്‍സുകള്‍ അടക്കം കേരളത്തിലേക്ക് വരുന്നതിന് തടസമാകുന്നതായി ടൂറിസം വകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു.അതിനിടെ, ഡ്രൈ ഡേ മാറ്റാനായി കോടികളുടെ പണപ്പിരിവ് നടത്തനായി ആഹ്വാനം ചെയ്ത ബാര്‍ ഉടമകളുടെ ശബ്ദരേഖ പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. സര്‍ക്കാര്‍ പിന്നീട് ഡ്രൈ ഡേയില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു.എന്നാല്‍ ഇതില്‍ ഇപ്പോള്‍ ഉപാധികളോടെ ചില മാറ്റങ്ങള്‍ വരുത്താനാണ് നിര്‍ദേശം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News