പ്രശസ്ത മലയാള സിനിമാ സംവിധായകൻ മോഹൻ അന്തരിച്ചു

 പ്രശസ്ത മലയാള സിനിമാ സംവിധായകൻ മോഹൻ അന്തരിച്ചു

പ്രശസ്ത മലയാള സിനിമാ സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒരുവർഷം മുൻപ് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

സംവിധാനം ചെയ്ത ചിത്രങ്ങൾ:

വാടകവീട്’  (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സഖ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005).

അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലില്‍ ഇരിക്കവെയായിരുന്നു സംവിധായകൻ മോഹന്‍റെ അന്ത്യം. ദീർഘ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കലാമൂല്യമുള്ള നിരവധി സിനിമകൾ മലയാള സിനിമയ്‌ക്ക് സമ്മാനിച്ച സംവിധായകനായിരുന്നു മോഹനൻ.

എഴുപതുകളുടെ അവസാനവും എൺപതുകളിലും മലയാള സിനിമയിൽ സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഒന്നാം സ്ഥാനത്തായിരുന്നു. സമാന്തര സിനിമകളുടെ വക്താവ് കൂടിയായിരുന്നു അദ്ദേഹം. എണ്‍പതുകളുടെ തുടക്കത്തിൽ മലയാള സിനിമയെ മാറ്റിമറിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സംവിധായകൻ കൂടിയാണ് മോഹൻ.

ഇരിങ്ങാലക്കുട ക്രൈസ്‌റ്റ് കോളേജിലെ പഠന ശേഷം, മദ്രാസിൽ ഉപരിപഠനത്തിന് ചേര്‍ന്നപ്പോഴാണ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്‍റെ വഴി തുറന്നത്. 1978ൽ പുറത്തിറങ്ങിയ ‘വാടകവീട്’ എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്‌തത്. 2005ൽ റിലീസായ ‘ദി കാമ്പസ്’ ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌തത്. ഹരിഹരൻ, പി വേണു തുടങ്ങിയവരുടെ സംവിധാന സഹായിയായും പ്രവർത്തിച്ചിരുന്നു അദ്ദേഹം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News