ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി.

 ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി.

തിരുവനന്തപുരം:

ഇ പി ജയരാജനെ എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇ പി ജയരാജൻ ഒഴിവായി. സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണനാണ് പുതിയ കണ്‍വീനറെന്ന് ഗോവിന്ദന്‍ വിശദീകരിച്ചു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ പിയുടെ കൺവീനർ സ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്.

എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൂര്‍ണമായി കേന്ദ്രീകരിക്കുന്നതിന് അദ്ദേഹത്തിന് പരിമിതിയുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവനകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇവ പരിഗണിച്ചുകൊണ്ടാണ് മാറ്റത്തിന് തീരുമാനമെടുത്തതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഉണ്ടായത് സംഘടനാ നടപടിയല്ല, ഇ പി ജയരാജൻ ഇപ്പോഴും സംഘടനയിലെ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News