ഹരമായി ജെമിനി സർക്കസ്
തിരുവനന്തപുരം:
ജെമിനി സർക്കസിന്റെ ബാൻഡ് പുത്തരിക്കണ്ടം മൈതാനത്ത് തുടങ്ങി. വിസ്മയക്കാഴ്ചകൾ ഒരുക്കുന്ന ആഫ്രിക്കൻ സർക്കസ് കലാകാരൻമാർ അരങ്ങു തകർക്കുകയാണ്. ഇടവേളയിൽ കാണികളെ ചിരിപ്പിച്ചു നീങ്ങുന്ന ജോക്കർമാരുടെ സംഘവും പ്രത്യേക ആകർഷണമാണ്. ജെമിനി സർക്കസിലെ പ്രധാന ഇനമായ സ്പേസ് വീൽ കാണികളിൽ കൗതുകമുണർത്തുന്നു.കുട്ടികൾക്കായി റോബോട്ടിക് മൃഗങ്ങളെ ഒരുക്കിയിട്ടുണ്ട്.എത്യോപ്യ, നേപ്പാൾ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ കലാകാരൻമാരാണ് ജെമിനി സർക്കസിൽ വിസ്മയം തീർക്കുന്നത്.കൂടാതെ ബംഗാൾ, ഒഡീഷ, അസം തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരും ഈ സാഹസിക സംഘത്തിലുണ്ട്. പകൽ ഒന്നിനും, നാലിനും, രാത്രി ഏഴിനും മൂന്ന് പ്രദർശനമാണുള്ളത്. 150, 250, 300, 400 എന്ന നിരക്കിലാണ് ടിക്കറ്റ് നിരക്ക്.