മുൻകൂർ ജാമ്യപേക്ഷയിൽ വാദം തുടങ്ങി

കൊച്ചി:
ലൈംഗികാതിക്രമ കേസിൽ നടന്മാരായ മുകേഷ്, മണിയൻപിള്ള രാജു, ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി എസ് ചന്ദ്രശേഖരൻ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം തുടങ്ങി. ഇടവേള ബാബുവും അപേക്ഷ നൽകിയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷയിൽ അടച്ചിട്ട കോടതി മുറിയിൽ രണ്ടര മണിക്കൂറോളം കോടതി വാദം കേട്ടു. നിരപരാധിയാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തതായും മുകേഷ് നേരത്തെ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുമായി ബന്ധപ്പെട്ട തെളിവും നൽകി. കേസ് ഡയറി പൊലീസ് കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷയെ എതിർത്തുള്ള റിപ്പോർട്ടം സമർപ്പിച്ച