ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന് അപൂർവ നേട്ടം

കൊച്ചി:
അരലക്ഷം കേസുകൾ തീർപ്പാക്കിയെന്ന അപൂർവനേട്ടം കൈവരിച്ച് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അപ്പീൽ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് 50,000 കേസുകൾ തികച്ചത്. 2014 ലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായത്. 2016 ൽ സ്ഥിരം ജഡ്ജിയായി. ചീഫ് ജസ്റ്റിസായിരുന്ന എ ജെ ദേശായി വിരമിച്ചതോടെ കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ആക്ടിങ് ചീഫ് ജസ്റ്റിസായത്. ഹേമ കമ്മിറ്റി റിപ്പോർട്ട്, മൂന്നാർ കൈയേറ്റം തുടങ്ങിയ ഇടപെടൽ നടത്തിയത് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ചാണ്.ഹൈക്കോടതിയിലെ ഡിജിറ്റലൈസേഷന് നേതൃത്വം നൽകിയതും അദ്ദേഹമാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News