പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യാക്കാരിക്ക് ആദ്യ മെഡൽ
പാരീസ്:
പാരാലിമ്പിക്സ് അമ്പെയ്ത്ത് വേദിയിൽ ഇന്ത്യാക്കാരിക്ക് ആദ്യ മെഡൽ. വലംകാൽ കൊണ്ട് വില്ലു കുലച്ച്, വലത് ചുമലിനും താടിയെല്ലിനും ഇടയിലേക്ക് അമ്പ് കൊണ്ടുവന്ന് തൊടുത്തപ്പോൾ ശീതൽ ദേവി ചരിത്ര നിമിഷമായി. ഈയിനത്തിൽ മെഡൽ നേടുന്ന മറ്റൊരു വനിത കായിക താരവുമില്ല. മിക്സഡ് കോമ്പൗണ്ട് ഇനത്തിൽ രാകേഷ് കുമാറിനൊപ്പം വെങ്കല മെഡലാണ് ശീതൽ നേടിയത്. മറ്റൊരു പുരുഷ താരമായ സുമിത് ആന്റിലിൻ ജാവലിൻ ത്രോ എഫ്64 ൽ സ്വർണം നേടി. 70.59 മീറ്ററിൽ റെക്കോഡ് നേട്ടമാണ് സുമിത് കൈവരിച്ചത്. മൂന്ന് സ്വർണവും, അഞ്ച് വെള്ളിയും, ഏഴ് വെങ്കലവുമുൾപ്പെടെ 15 മെഡലുകളുമായി പതിനാറാം സ്ഥാനത്താണ് ഇന്ത്യ. 45 സ്വർണവുമായി മെഡൽ സ്ഥാനത്ത് ചൈനയാണ് മുന്നിൽ. വനിതാ സ്പ്രിന്റർ പ്രീതി പാൽ പാരീസിൽ ഇരട്ട മെഡൽ നേടി. 100 ലും 200ലും വെങ്കലമാണ് പ്രീതി നേടിയത്.