കെഎസ്ആർടിസി കൂടുതൽ ബസ്സ് ഓടിയ്ക്കും

തിരുവനന്തപുരം:
മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡിലക്സ് ബസ് പുറത്തിറക്കാൻ കെഎസ്ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്റ്റോപ്പുകൾ ഡീലക്സിലുണ്ടാകും. തിരുവനന്തപുരം – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ, കൊട്ടാരക്കര – കോയമ്പത്തൂർ, തിരുവനന്തപുരം – പെരിന്തൽമണ്ണ – മാനന്തവാടി, മൂന്നാർ – കുമളി – കണ്ണൂർ തുടങ്ങിയ നിരവധി നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതുതായി സർവ്വീസുകൾ ആരംഭിക്കും. പുതുതായി ആരംഭിക്കുന്ന എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ഒക്ടോബർ ആദ്യം സർവീസ് ആരംഭിക്കും.