സെപ്റ്റംബർ 23ന് അസ്തമയം കാണാം

തിരുവനന്തപുരം:
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലിലൂടെ സൂര്യാസ്തമയം കാണുന്ന ദക്ഷിണായനത്തിലെ വിഷുവം 23ന്. കൊല്ലത്തിൽ രണ്ടു തവണ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചയാണിത്. ക്ഷേത്ര ഗോപുരത്തിന് ഏഴ് നിലകളുണ്ട്. ഓരോ നിലയിലെ നടുവിലും ഇരുഭാഗത്തേക്കും കാണാവുന്ന വിധം വാതിലുകളുമുണ്ട്.എല്ലാ വർഷവും മാർച്ച് 21 നും, സെപ്റ്റംബർ 23നും ഈ ഗോപുര വാതിലുകളിലൂടെ അസ്തമയ സൂര്യന്റെ പ്രകാശം മറുഭാഗത്തെത്തും. സൂര്യന്റെ ഉത്തര-ദക്ഷിണ ഭ്രമണമാറ്റത്തിന് അനുസൃതമായാണ് ഗോപുരം നിർമ്മിച്ചിട്ടുള്ളതു്.എല്ലാവർഷവും നൂറു കണക്കിനാളുകളാണ് ഈ അപൂർവ കാഴ്ചകാണാൻ ക്ഷേത്ര പരിസരത്ത് എത്തുന്നതു്.